ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കണം; സുപ്രീംകോടതി അനുമതി തേടി ദേവസ്വം മന്ത്രി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി തേടാനൊരുങ്ങി ദേവസ്വം മന്ത്രി. ക്ഷേത്രത്തിലെ നിധിശേഖരം വിശ്വാസങ്ങള്‍ ഹനിക്കാത്ത വിധം അന്താരാഷ്ട്ര തലത്തിലുള്ള മ്യൂസിയമുണ്ടാക്കി പ്രദര്‍ശിപ്പിക്കണമെന്ന് കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു .

സഹകരണ-ടൂറിസം വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെയായാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത് . അതേസമയം ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലണെന്നും നിലവില്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രീം കോടതി പരിഗണനയിലാണ്. അതുകൊണ്ട് സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ കഴിയില്ല. കോടതി തീരുമാനം വരുന്ന മുറയ്ക്ക് മറ്റ് കാര്യങ്ങള്‍ ആലോചിക്കുമെന്നും ദേവസ്വം മന്ത്രി മറുപടിപറഞ്ഞു. ശാസ്താംകോട്ട കെഎസ്ആര്‍ടിസി ഡിപ്പോയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഭരണപക്ഷ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ ഗതാഗതമന്ത്രിയെ വിമര്‍ശിച്ചു. ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ ഏകോപനമില്ലെന്ന് ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ ഇഎസ് ബിജിമോളും വിമര്‍ശിച്ചു. ഭരണപക്ഷ അംഗങ്ങളുടെ വിമര്‍ശനം പ്രതിപക്ഷം സഭയില്‍ സര്‍ക്കാറിനെതിരെ ആയുധമാക്കി

ലോട്ടറിക്കുള്ള നികുതി ഏകീകരിക്കാനുള്ള ജിഎസ്ടി കൗണ്‍സില്‍ നീക്കത്തിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. ലോട്ടറി നികുതി ഏകീകരിക്കാനുള്ള ജിഎസ്ടി കൗണ്‍സിലന്റെ നീക്കം ഉപേക്ഷിക്കണമെന്ന ധനമന്ത്രിയുടെ പ്രമേയത്തെ പ്രതിപക്ഷം അനുകൂലിച്ചു.ലോട്ടറി മാഫിയക്ക് വേണ്ടിയാണ് കേന്ദ്രനീക്കമെന്ന് ധനമന്ത്രിയും പ്രതിപക്ഷനേതാവും ഒരുപോലെ വിമര്‍ശിച്ചു.