ചൈന: ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും ചൈനീസ് പ്രസിഡന്റ് ജിന്‍പിങ് നിരക്ക് കൂട്ടിയതിനെ തുടര്‍ന്ന് ചൈനയില്‍ നിന്ന് പിന്‍ന്മാറാനൊരുങ്ങി ആപ്പിള്‍. വാവെയ് കമ്പനിക്കെതിരെ ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ജിന്‍പിങ് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും നിരക്ക് കൂട്ടിയത്. ഇതിനെ തുടര്‍ന്നാണ് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ ആപ്പിൾ ചൈന വിടാന്‍ ഒരുങ്ങുന്നത്.
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തിരുവയാണ് ചൈന് ഏര്‍പ്പെടുത്തിയത്. ഇതോടെ ഐഫോണ്‍ നിര്‍മാണം ചിലവേറി. അതേസമയം ചൈനയില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ട്രംപും നിരക്ക് കൂട്ടി. ഇതോടെ ഐഫോണുകളുടെ വില 14 ശതമാനം വരെ കൂടാനാണ് സാധ്യത. ഐഫോണിന്റെ വില കൂടിയാല്‍ രാജ്യാന്തര വിപണിയില്‍ ആപ്പിളിനു വന്‍ പ്രതിസന്ധി നേരിടുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.
ചൈനയുമായുള്ള വ്യാപാര യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ വേട്ടയാടാതിരിക്കണമെങ്കില്‍ യുഎസില്‍ നിര്‍മാണം ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് ആപ്പിളിനോട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഐഫോണ്‍ നിര്‍മാണം 15 മുതല്‍ 30 ശതമാനം വരെ ചൈനയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് മാറ്റാനാണ് ആപ്പിളിന്റെ ഇപ്പോഴത്തെ തീരുമാനം.