ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ പുറത്തു വന്ന ചിത്രം ഉയരെയുടെ വിജയത്തിനു ശേഷം ഒരുങ്ങുന്ന ചിത്രമാണ് ‘എവിടെ’. നിര്‍മാണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു.
കെകെ രാജീവ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്ത്, ബൈജു സന്തോഷ്, ഷെബിന്‍ ബെന്‍സണ്‍, പ്രേം പ്രകാശ്, മനോജ് കെ ജയന്, അനശ്വര രാജന്, കുഞ്ചന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
എസ്ഐ സൈമണ്‍ തരകനായി ബൈജു സന്തോഷ്, കബീര്‍ കല്ലായിയായി കുഞ്ചന്‍, ഷഹാനയായി അനശ്വര രാജ എന്നിവരുടെ കഥാപാത്രങ്ങളുടെ പോസ്റ്ററുകളാണ് ഇപ്പോള്‍ പുത്തു വിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഔസേപ്പച്ചനാണ്. ഹോളിഡേ മൂവീസ് ചിത്രം റിലീസ് ചെയ്യും.