മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് യുവതി നല്കിയ പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മുംബൈ സെഷന്‍സ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി വച്ചു. ജഡ്ജി അവധിയായതിനാലാണ് കേസ് മാറ്റിയത്.
കഴിഞ്ഞ ദിവസം അപേക്ഷയില്‍ വാദം കേട്ട കോടതി വിധി ഇന്നുണ്ടാകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വിധി ഈ മാസം 27ന് പറയാമെന്നായിരുന്നു ജഡ്ജി എം.എച്ച് ഷെയ്ക്ക് അറിയിച്ചത്.മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ ലുക്കൗട്ട് നോട്ടീസ് തുടങ്ങിയ നടപടി സ്വീകരിക്കേണ്ടെന്നായിരുന്നു മുംബൈ പോലീസ് സ്വീകരിച്ചിരുന്നത്. എന്നാല്‍ വിധി മാറ്റിയ സാഹചര്യത്തില്‍ പോലീസ് എന്തു തുടര്‍ നടപടി സ്വീകരിക്കുമെന്നത് വ്യക്തമല്ല.
അതിനിടെ, യുവതിയും ബിനോയിയും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. യുവതിയുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വി.ബാലകൃഷ്ണന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.