കല്ലട ബസ് ജീവനക്കാരന് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കെഎല്‍ 45 എച്ച് 6132 ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യോഗത്തിലായിരുന്നു തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന യോഗത്തില്‍ കല്ലട ഗ്രൂപ്പിന്റെ അഭിഭാഷകന് ഹാജരായി വിശദീകരണം നല്‍കിയിരുന്നു. കുറ്റം ചെയ്തവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ ഉടമയെ പ്രതി ചേര്‍ക്കാനാവില്ലെന്നും ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനാവില്ലെന്നും വാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ നടക്കുമ്പോള്‍ കീഴ്തലങ്ങളിലെ തീരുമാനങ്ങളെ എതിര്‍ക്കുകയും ചെയ്തിരുന്നു.
വിശദമായ നിയമ പരിശോധനയില്‍ വൈകിട്ടോടെ നിയമോപദേശം ലഭിച്ചതോടെയാണ് ബസ് പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്യാന്‍ തീരുമാനമായത്. കല്ലട ഗ്രൂപ്പ് ഉടമ സുരേഷ് കല്ലട യോഗത്തില്‍ വിട്ടു നിന്നിരുന്നു. ഏപ്രില്‍ 21നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തു നിന്നും ബെഗളുരുവിലേക്ക് പുറപ്പെട്ട ബസിലെ രണ്ട് യാത്രക്കാരെ മര്‍ദിച്ച് കൊച്ചിയില്‍ റോഡില്‍ ഇറക്കി വിട്ടിരുന്നു. എന്നാല്‍ സംഭവത്തില്‍ തീരുമാനമൊന്നും ഉണ്ടായില്ല. ഇതിനിടെ ബസില്‍ വച്ച് തമിഴ്നാട് സ്വദേശിനിയെ മലപ്പുറത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം ബസ് പെര്‍മിറ്റ് റദ്ദാക്കാനുള്ള നിര്‍ദേശിച്ച ശുപാര്‍ശ ശക്തമാക്കുകയായിരുന്നു. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, ആര്‍ടിഒ, ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ, റൂറല്‍ പൊലീസ് സൂപ്രണ്ട് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.