ദളിത് യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തു; അനുജനെ ജ്യേഷ്ഠന്‍ വെട്ടിക്കൊന്നു

ദളിത് യുവതിയെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ജ്യേഷ്ഠന്‍ വെട്ടിക്കൊലപ്പെടുത്തി. മേട്ടുപ്പാളയം വള്ളിപ്പാളയം റോഡില്‍ കെ കനകരാജി(22)നെയാണ് സഹോദരന്‍ കെ വിനോദ്കുമാര്‍ വാക്കത്തി ഉപയോ​ഗിച്ച് വെട്ടി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുമായി പ്രണയിത്തിലാണെന്ന വിവരം അറിഞ്ഞ വിനോദ്കുമാര്‍ അനുജനോട് ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ അച്ഛന്‍ കറുപ്പസ്വാമിയുടെ സഹായത്തോടെ മറ്റൊരു വീട്ടില്‍ മാറി താമസിക്കുകയായിരുന്നു. അവിടെയെത്തിയാണ് വിനോദ്കുമാര്‍ കനകരാജിനെ തലയില്‍ വെട്ടുകയായിരുന്നു.

ആഴത്തില്‍ മുറിവേറ്റ കനകരാജ് തല്‍ക്ഷണം മരിച്ചു. പെണ്‍കുട്ടിയെ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിനോദ്കുമാര്‍ മേട്ടുപ്പാളയം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.