പീരുമേട് സബ് ജയിലില്‍ സാമ്പത്തിക തട്ടിപ്പുകേസ് പ്രതി രാജ് കുമാറിന്റെ കസ്റ്റഡി മരണം നിയമസഭയില്‍. സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും അവര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്.
ജയിലില്‍ എത്തുമ്പോള്‍ രാജ്കുമാറിന്റെ ആരോഗ്യനില തീര്‍ത്തും മോശമായിരുന്നു എന്നും നടക്കാനോ ആഹാരം കഴിക്കാനോ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു അദ്ദേഹമെന്നും മുഖ്യന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി കുറ്റസമ്മതമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വി.ഡി സതീശന്‍ എംഎല്‍എയാണ് ഇക്കാര്യം പറഞ്ഞത്.