പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ച ഭാര്യയെ യുവാവ് മുത്തലാഖ് ചൊല്ലി

പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ച ഭാര്യയെ യുവാവ് മുത്തലാഖ് ചൊല്ലി. കൂടാതെ ഭാര്യയെ ഇയാള്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള റോജി മാര്‍ക്കറ്റിലാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങാന്‍ ഭാര്യയായ സൈനബ സബീറിനോട് 30 രൂപ ചോദിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സബീര്‍ സൈനബയെ മൊഴിചൊല്ലി.

കല്യാണം കഴിഞ്ഞ അന്നുമുതല്‍ മോശമായ രീതിയിലാണ് ഇവരുടെ പെരുമാറ്റമെന്ന് സൈനബയുടെ പിതാവ് പറയുന്നു. സബീര്‍ മകളുടെ തലയില്‍ വടികൊണ്ട് അടിച്ചിരുന്നതായും മകള്‍ ആഞ്ച് ദിവസം തങ്ങളോടൊപ്പം വന്ന് താമസിച്ചതില്‍ ഇഷ്ടപ്പെടാതെ സൈനബയില്‍ വിവാഹമോചനം വേണമെന്ന് സബീര്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. മുത്തലാഖ് ചൊല്ലിയ വിഷയത്തില്‍ ദാദ്രി പോലീസ്് സാബിറിനെതിരെ കേസെടുത്തു. മാത്രമല്ല സൈനബയെ ഉപദ്രവിച്ചതിന് സാബിറിന്റെ മാതാവ്, സഹോദരി എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.