മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനെതിരെ നടപടി എടുത്ത് പാക്കിസ്ഥാന്‍

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയ്യിദിനും കൂട്ടാളികള്‍ക്കുമെതിരെ നടപടി എടുത്ത് പാക്കിസ്ഥാന്‍. ഇന്ത്യ ഉള്‍പ്പടെയുള്ള അന്തരാഷ്ട്ര രാജ്യങ്ങളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി. തീവ്രവാദത്തിന് സാമ്പത്തിക സഹായം ചെയ്തതുള്‍പ്പടെ 23 കേസുകളിലാണ് നടപടി.

ഹാഫിസ് സയ്യിദും മറ്റ് ജമാഅത്ത് ഉദ് ദവ അനുയായികളും അഞ്ച് ട്രസ്റ്റുകളെ ഉപയോഗിച്ച് തീവ്രവാദത്തിനായി പണപ്പിരിവ് നടത്തിയെന്ന് പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. ലാഹോറിലും ഗുജ്രന്‍വാളിലും മുള്‍ട്ടാനിലുമാണ് ട്രസ്റ്റുകളുടെ മറവില്‍ തീവ്രവാദത്തിനായി പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയത്. തീവ്രവാദത്തിനായി പണം പിരിച്ചെടുത്താണ് അവര്‍ സമ്പത്തെല്ലാം ഉണ്ടാക്കിയത്. അങ്ങനെ സ്വരൂപിച്ച സമ്പത്തും സഥാപനങ്ങളും മുഴുവന്‍ അവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചു. അതുകൊണ്ട് തന്നെ തീവ്രവാദ വിരുദ്ധ കോടതിയില്‍ അവര്‍ വിചാരണ നേരിടുമെന്ന് അധികൃതര്‍ അറിയിച്ചു.