ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം രൂക്ഷമായി. കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതേത്തുടര്‍ന്ന് രാജ്യസഭ രണ്ടുമണിവരെ നിര്‍ത്തി വച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ചു. സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തരുതെന്നും തുടര്‍ന്നാല്‍ നടപടിയെടുക്കേണ്ടിവരുമെന്നും സ്പീക്കര്‍ ശാസിച്ചതോടെ സ്പീക്കറും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ വാക്കു തര്‍ക്കം തുടര്‍ന്നു. പിന്നീട് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിക്കുകയായിരുന്നു.
കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി ശക്തമായി നിലനില്‍ക്കുകയാണ്. കോണ്‍ഗ്രസ്- ജെഡിഎസ് തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നത്തില്‍ എംഎല്‍എമാര്‍ കൂട്ടമായി രാജി വച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. രാജി വച്ച എംഎല്‍എമാരുമായി സമവായ ചര്‍ച്ചക്ക് വിളിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.