കല്‍പ്പറ്റ: വയനാട്ടില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ചുളുഗോടന്‍ എങ്കിട്ടന്‍ എന്ന ആളാണ് ആത്മഹത്യ ചെയ്തത്.
കബനിനദിയോടും കര്‍ണാടക അതിര്‍ത്തിയോടും ചേര്‍ന്നു കിടക്കുന്ന മരക്കടവ് പ്രദേശത്താണ് എങ്കിട്ടന്‍ താമസിച്ചിരുന്നത്. കന്നഡ ഭാഷയടക്കം സംസാരിക്കുന്നവരുടെ പ്രദേശമായ ഇവിടെ അടുത്തു തന്നെ നദിയുണ്ടെങ്കിലും വരള്‍ച്ച രൂക്ഷമാവുന്ന മേഖലയാണ്. അടുത്തകാലത്ത് ഇവിടെ കൃഷി വന്‍ നഷ്ടത്തലായതോടെ കടബാധ്യത താങ്ങാനാവാതെ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇയാള്‍ക്ക് എത്രത്തോളം കടമുണ്ടെന്നും ഏതെല്ലാം ബാങ്കുകളില്‍ നിന്നുമാണെന്നും വ്യക്തമല്ല. ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം ഇന്ന് കുടുംബാംഗങ്ങള്‍ക്ക് വിട്ടു നല്‍കും.