അഹമ്മദാബാദ്: ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരന്മാര്‍ ചേര്‍ന്ന കൊലപ്പെടുത്തി. ഗുജറാത്തിലെ മണ്ഡല്‍ എന്ന സ്ഥലത്ത് ഹരേഷ് സോളാങ്കി എന്ന 23 വയസ്സുകാരനെയാണ് മര്‍ദിച്ച ശേഷം കഴുത്തറുത്ത് കൊന്നത്.
എട്ടുമാസം മുമ്പാണ് ഹരേഷും 22 വയസ്സുള്ള ഊര്‍മിളയും വിവാഹം കഴിക്കുന്നത്. ഇരുവരും വിവാഹശേഷം ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ ഊര്‍മിളയുടെ അമ്മയ്ക്ക് അസുഖമാണെന്നു പറഞ്ഞ് വീട്ടിലേക്കു വിളിച്ചു കൊണ്ടു പോയെന്നും പിന്നീട് പെണ്‍കുട്ടിയെ പൂട്ടിയിടുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
പിന്നീട് ഊര്‍മിളയെ കാണാന്‍ ശ്രമിച്ച ഹരേഷ് സര്‍ക്കാര്‍ ഹെല്പ് ലൈനായ അഭയത്തെ സമീപിക്കുകയും അഭയ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി മധ്യസ്ഥ ചര്‍ച്ചക്ക് പോവുകയും ചെയ്തിരുന്നു. ചര്‍ച്ചക്കു ശേഷം തിരിച്ചു പോവാന്‍ ഒരുങ്ങവെ വീടിനു പുറത്തു കാത്തു നിന്ന ഹരേഷിനെ പെണ്‍കുട്ടിയുടെ അച്ഛന്റെ
നിര്‍ദേശപ്രകാരം എട്ടു പേര്‍ ചേര്‍ന്ന് മാരകായുധങ്ങളുപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവസ്ഥലത്ത് പോലീസ് 15 മിനുട്ടുകള്‍ക്കുഅളളില്‍ എത്തിയെങ്കിലും ഹരേഷ് മരണപ്പെട്ടിരുന്നു. സംഭവത്തില്‍ ഇതുവരെ ഒരു ബന്ധുവിനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഹരേഷിന്റെ കൊല ലോക്‌സഭയിലും ചര്‍ച്ച ചെയ്യപ്പെട്ടു.