നടി ആക്രമിക്കപ്പെട്ട കേസ് പ്രത്യേക പോക്‌സോ കോടതിയിലേക്ക് മാറ്റനുള്ള തീരുമാനം റദ്ദാക്കും

 

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പുതിയതായി തുടങ്ങുന്ന പ്രത്യേക പോക്‌സോ കോടതിയില്‍ നടത്താനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കും. ഈ കേസിലെ വിചാരണ കൊച്ചി സിബിഐ കോടതിയില്‍ നടത്താനുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് ഇത്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ഈ കേസിലെ വിചാരണ കൊച്ചി സിബിഐ കോടതിയില്‍ നടത്താനുള്ള ഹൈക്കോടതി ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. പോക്‌സോ കേസുകള്‍ക്കു മാത്രമായി കൊച്ചി നെടുമ്പാശേരിയില്‍ പ്രത്യേക കോടതി സ്ഥാപിക്കാനാണ് മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇതോടൊപ്പം നടിയെ ആക്രമിച്ച കേസ് ഈ കോടതിയില്‍ വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കാനുമായിരുന്നു തീരുമാനം.