തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ കോളേജില്‍ എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം. വിദ്യാര്‍ത്ഥിയെ കുത്തിയത് എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.
മാധ്യമങ്ങളെ കോളേജിനകത്തു പ്രവേശിക്കുന്നതില്‍ നിന്നും കോളേജ് അധികൃതര്‍ വിലക്കിയിട്ടുണ്ട്. അഡ്മിഷന്‍ നടക്കുകയാണെന്നും പ്രശ്‌നവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ലെന്നുമാണ് പ്രിന്‍സിപ്പാള്‍ പ്രതികരിച്ചത്. എന്നാല്‍ സംഭവവുമായി എസ്എഫ്‌ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശരീരത്തില്‍ രണ്ട് കുത്തുകള്‍ ഏറ്റ അഖിലില്‍ ഇപ്പോള്‍ തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലാണ്. നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.