വാഷിങ്ടണ്‍: സ്വകാര്യത ലംഘനുമായി ബന്ധപ്പെട്ട് കേസില്‍ നിന്ന് ഒഴിവാകാന്‍ പിഴയടക്കാന്‍ തയ്യാറായി ഫേസ്ബുക്ക്. 5 ബില്യണ്‍ യുഎസ് ഡോളര്‍ പിഴ നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കുന്നത്. യുഎസിലെ ഉപഭോക്ത സംരക്ഷണ ഏജന്‍സിയായ ഫെഡറല്‍ ട്രേഡ് കമ്മീഷനാണ് ഇതിന് അനുമതി നല്‍കിയത്. കമ്മീഷനില്‍ ഇത് സംബന്ധിച്ചുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് തീരുമാനം അംഗീകരിച്ചത്. നീതി ന്യായ വകുപ്പിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമെ ഒത്തുത്തീര്‍പ്പ് യാഥാര്ഥ്യമാവുകയൊള്ളു.
സ്വകാര്യ ലംഘനത്തിന് അമേരിക്കയില്‍ ചുമത്തുന്ന ഏറ്റവും വലിയ പിഴയാണ് ഫേസ്ബുക്കിന് ഈടാക്കിയിട്ടുള്ളത്. എന്നാല്‍ പിഴ കുറഞ്ഞുപോയെന്നും കൂടുതല്‍ ശക്തമായ നടപടികള്‍ എടുക്കണമെന്നും ആരോപണം ഉയരുന്നുണ്ട്. യുഎസിന് പുറമെ ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഫേസ്ബുക്ക് സ്വകാര്യത ലംഘനത്തിന് നടപടികള്‍ നേരിടുന്നുണ്ട്.