കോളേജ് ശുചിമുറിയില്‍ നവജാതശിശുവിനെ കണ്ടെത്തി; വിദ്യാര്‍ത്ഥിനികള്‍ തന്നെ ഉപേക്ഷിച്ചതാവാമെന്ന് സംശയം

കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയിലെ കോളേജിലെ സ്ത്രീകളുടെ ശുചിമുറിയില്‍ നിന്ന് നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കോളേജിലെ ശുചികരണ തൊഴിലാളികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. ബാന്റേജ് കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സാല്‍വാര്‍ കമ്മീസ് ധരിച്ച രണ്ട് യുവതികള്‍ കോളേജ് ക്യാമ്പസിലേക്ക് വലിയ ബാഗുമായി നടന്നുവരുന്നതിന്റേയും ശുചിമുറിയില്‍ കയറി ആഞ്ച് മിനിറ്റ് കഴിഞ്ഞ് പുറത്തേക്ക് വരുന്നതിന്റേയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ശുചിമുറി പെട്ടെന്ന് തന്നെ കണ്ടെത്തിയതിനാല്‍ യുവതികള്‍ കോളേജിലെ തന്നെയാണെന്നാണ് പോലീസ് സംശയിക്കുന്നത്.