കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് മൊട്ടയടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ രാത്രിയാണ് പുതുപ്പാടി തയ്യില്‍ മുഹമ്മദ് ഷാഫി(23) പിടിയിലായത്.
കോഴിക്കോടുള്ള പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ കൂടെയുണ്ടായിരുന്ന സഹായിയെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതി മറ്റു കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ള ആളാണോ എന്നും അന്വേഷിക്കും.