ചാന്ദ്രയാന്‍ 2 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: വിജയകരമായി ചാന്ദ്രയാന്‍ 2 വിക്ഷേപിച്ചു ശ്രീഹരിക്കോട്ടയില്‍ സതീഷ് ജവാന്‍ സ്‌പെയ്‌സ് സെന്ററില്‍ ഉച്ചക്ക് 2.43ന് വിക്ഷേപിച്ചു. പേടകം 181.616 കിലോമീറ്റര്‍ അകലയുള്ള ആദ്യ ഭ്രമണപഥത്തില്‍ എത്തി. വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം സെപ്റ്റംബര്‍ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

വിക്ഷേപണം കാണാനായി 7500ഓളം പേരാണ് എത്തിയത്. ജൂലൈ 15ന് വിക്ഷേപിക്കാനിരുന്ന ചാന്ദ്രയാന്‍ 2 സാങ്കേതിക തടസ്സം മൂലം മാറ്റി വക്കുകയായിരുന്നു. 2008 ഒക്ടോബറിലാണ് ചാന്ദ്രയാന്‍ 1 ചന്ദ്രനെ ലക്ഷ്യമാക്കി പറന്നത്. 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചാന്ദ്രയാന്‍ 2 വിക്ഷേപിക്കുന്നത്. 978 കോടിയാണ് ഇതിന്റെ ചിലവ്.