ലക്നൗ: പശു ഹിന്ദുവാണെന്നും ചത്താല്‍ കുഴിച്ചിടരുതെന്നും ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവ്. പശുക്കള്‍ ചത്താല്‍ ദഹിപ്പിക്കണമെന്നാണ് ബരാബങ്ക മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സന്റെ ഭര്‍ത്താവായ രഞ്ജിത് ശ്രീവാസ്തവയുടെ ആവശ്യം. പശു ഹിന്ദുവാണെന്നും അവ ചത്താല്‍ കുഴിച്ചിടുന്നത് മുസ്ലീം ആചാര രീതിയാണെന്നും അതിനാല്‍ അവയെ ദഹിപ്പിക്കാന്‍ വൈദ്യുത ശ്മശാനം വേണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അറിയിക്കുമെന്നും രഞ്ജിത് ശ്രീവാസ്തവ വ്യക്തമാക്കി.
‘പശുക്കള്‍ക്ക് ബരാബങ്കയില്‍ വൈദ്യുത ശ്മശാനം ലഭിക്കാനായിട്ട് എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും. ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ യോഗിജിയോട് അഭ്യര്ത്ഥിക്കുകയയാണ് . ഞാന്‍ ഈ മുന്‍സിപ്പാലിറ്റിയുടെ മുന്‍ ചെയര്‍മാനാണ്. ഇപ്പോഴത്തെ ചെയര്‍പേഴ്സന്റെ ഭര്‍ത്താവാണ്.’കഴിഞ്ഞ ദിവസം ചേര്‍ന്ന മുന്‍സിപ്പാലിറ്റി യോഗത്തിലായിരുന്നു നേതാവിന്റെ പ്രസംഗം.