പാക് വെടിവെപ്പില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

കടപ്പാട്

ശ്രീനഗര്‍: പാക്കിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടത്തിയ വെടിവെയ്പ്പില്‍ പരിക്കേറ്റ് പൂഞ്ച് ജില്ലാ ആളുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന പത്തു ദിവസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് കുഞ്ഞ് മരിച്ചത്.

ഞായറാഴ്ചയാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് വെടിനിര്‍ത്തില്‍ കരാര്‍ ലംഘനം ഉണ്ടായത്. പൂഞ്ച് ജില്ലയ്ക്കു സമീപത്ത് സൈന്യം നടത്തിയ വെടിവെയ്പില്‍ പത്തു ദിവസം മാത്രം പ്രായമായ കുഞ്ഞിനും രണ്ടു മുതിര്‍ന്നവര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മറ്റു രണ്ടു പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.