പരിശീലന പറക്കലിനിടയില്‍ പാക്കിസ്ഥാന്‍ സൈനിക വിമാനം തകര്‍ന്ന് 17 മരണം

ഇസ്ലാമാബാദ്: റാവല്‍പിണ്ടിയില്‍ പാക്കിസ്ഥാന്‍ സൈനിക വിമാനത്തിന്റെ പരിശീലന പറക്കലിനിടയില്‍ നിമാനം തകര്‍ന്നു വീണ് 17 പേര്‍ മരിക്കുകയും 18-ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്.

റാബി പ്ലാസക്ക് സമീപമുള്ള റസിഡന്‍ഷ്യല്‍ ഏരിയയിലാണ് സൈനിക വിമാനം തകര്‍ന്നു വീണ്ത്. പിലര്‍ച്ചെ വിമാനം തകര്‍ന്നു വീഴുന്ന ശബ്ദം കേട്ടുവെന്ന് സമീപ വാസികള്‍ പറഞ്ഞു. തകരുന്നതിനു മുമ്പു തന്നെ വിമാനത്തിന് തീപിടിച്ചതായും സമീപ വാസികള്‍ പറഞ്ഞു. അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയതും രക്ഷാപ്രവര്‍ത്തനം നടത്തിയതും.

മരിച്ചവരില്‍ അഞ്ച് സൈനികരും രണ്ടു പൈലറ്റുമാരും ഉണ്ടെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അപകടകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമല്ല.