സംസ്ഥാനത്തെ പ്രതിനിധീകരിച്ച് എ സമ്പത്ത് ലെയ്‌സണ്‍ ഓഫീസറാകും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നടപ്പിലാക്കുന്നതിന് പ്രത്യേക ലെയ്‌സണ്‍ ഓഫീസറായി ആറ്റിങ്ങള്‍ മുന്‍ എംപി ഡോ. എ സമ്പത്തിനെ നിയമിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായാണ് സമ്പത്തിനെ നിയമിക്കുന്നത്.

കാബിനറ്റ് പദവിയോടെയാണ് നിയമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമാവും.

ഡല്‍ഹി കേരളാ ഹൗസ് കേന്ദ്രീകരിച്ചാണ് ലെയ്‌സണ്‍ ഓഫീസിന്റെ പ്രവര്‍ത്തനം. നിലവിലുള്ള നിയമനങ്ങള്‍ക്ക് പുറമെയാണ് രാഷ്ട്രീയ നിയമനം. എ സമ്പത്താണ് ആദ്യമായി ഇപ്രകാരം നിയമിക്കപ്പെടുന്നത്.