ന്യൂഡല്‍ഹി: 2019 ലെ രമണ്‍ മഗ്സസേ പുരസ്കാരത്തിന് എന്‍ ഡി ടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് രവീഷ് കുമാര്‍ അര്‍ഹനായി. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം പകരാന്‍ രവീഷിന് സാധിച്ചെന്ന് പുരസ്കാര നിര്‍ണയ സമിതി പ്രഖ്യാപിച്ചു. 1996 മുതല്‍ എന്‍ ഡി ടിവിയില്‍ പ്രവര്‍ത്തിക്കുന്ന രവീഷ് കുമാര്‍ പ്രൈം ടൈം എന്ന പരിപാടിയുടെ അവതാരകനാണ്. അഞ്ച് പേര്‍ക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചത്.
ഏഷ്യയുടെ നോബല്‍ പുരസ്കാരം എന്നറിയപ്പെടുന്ന രമണ്‍ മഗ്സസേ പുരസ്കാരം 1957 മുതലാണ് നല്കി വരുന്നത്. ഫിലിപ്പൈന്‍ പ്രസിഡന്റായിരുന്ന രമണ്‍ മഗ്സസേയുടെ സ്മരണാര്‍ഥമാണ് പുരസ്കാരം നല്‍കുന്നത്. ആചാര്യ വിനോഹാ ഭാവെ, മദര്‍ തെരേസ, ബാബ ആംതെ, അരവിന്ദ് കേജ്രിവാള് തുടങ്ങിയവരാണ് മഗ്സസേ പുരസ്കാരത്തിന് ഇന്ത്യയില്‍ നിന്നും അര്‍ഹരായിട്ടുള്ളത്.