തമിഴില്‍ വന്‍ തരംഗം സൃഷ്ടിച്ചു കൊണ്ട് 2017 ല്‍ പുറത്തിറങ്ങിയ വിക്രം വേധയുടെ ഹിന്ദി റീ മേക്ക് പണിപ്പുരയില്‍. വിജയ്സേതുപതിയും മാധവനും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ ആമിര്‍ ഖാനും സൈഫ് അലി ഖാനും അഭിനയിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു.
പുഷ്കറും ഗായത്രിയും രചനാ- സംവിധാനം നടത്തിയ ഈ ചിത്രം ഹിന്ദിയില്‍ എത്തിക്കുന്നതും ഈ സിനിമാ ദമ്പതികള്‍ തന്നെ. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ശശികാന്ത് നിര്‍മിച്ച വിക്രം വേധ ബോക്സ് ഓഫീസില്‍ വന്‍ വിജയം ആയിരുന്നു. 11 കോടി രൂപ ചിലവില്‍ നിര്‍മിച്ച ചിത്രത്തിന്റെ കളക്ഷന്‍ 50 കോടിയിലേറെ രൂപയായിരുന്നു. വരലക്ഷ്മി ശരത്കുമാറും ശ്രദ്ധ ശ്രീനാഥും കൈകാര്യം ചെയ്ത നായികാ വേഷങ്ങള്‍ ഹിന്ദിയില്‍ ആരായിരിക്കും ചെയ്യുക എന്നകാര്യം പുറത്തുവിട്ടിട്ടില്ല. മാര്‍ച്ച് 2020 ഓടെ ചിത്രം ബോളിവുഡില്‍ പ്രദര്‍ശനത്തിനു എത്തും എന്നാണു കരുതുന്നത്.