ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി യുവതിയുടെ ശിക്ഷ സുപ്രീം കോടതി ശരിവച്ചു. ക്രിമിനല്‍ ഗൂഡാലോചന, നിരോധിത ഭീകരസംഘടനയുമായി ബന്ധപ്പെടല്‍ എന്നീ വകുപ്പുകള്‍ പരിഗണിച്ചാണ് നടപടി. ഐപിസി സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഡാലോചന), നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ (യുഎപിഎ) സെക്ഷന്‍ 38 എന്നിവ പ്രകാരം ശിക്ഷ വിധിച്ചതിനെ ചോദ്യം ചെയ്ത് യുവതി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് യുയു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ച് സ്ത്രീ കുറ്റക്കാരിയാണ്് എന്ന്
വിധിച്ചത്.
യാസ്മീന്‍ മുഹമ്മദ് സാഹിദ് എന്നാ യുവതിയെ ഏഴു വര്‍ഷം തടവിന് ശിക്ഷിച്ച എറണാകുളത്തെ വിചാരണ കോടതി ഉത്തരവ് ബെഞ്ച് പുനസ്ഥാപിച്ചു. കേരള ഹൈക്കോടതിയുടെ ശിക്ഷ മൂന്ന് വര്‍ഷമായി കുറച്ചതിനെ തള്ളി കളഞ്ഞ സുപ്രീം കോടതി വിചാരണ കോടതി വിധിച്ച ശിക്ഷ അനിവാര്യമാണെന്ന് കണ്ടെത്തുക ആയിരുന്നു.സഹതാപത്തിന്റെ പേരില്‍ ആണ് ഹൈകോടതി ശിക്ഷ ഇളവ് ചെയ്തത് എന്നാ പ്രസ്താവന അസ്വീകാര്യം ആണെന്ന് കണ്ടെത്തിയ സുപ്രീം കോടതി ബഞ്ച്’പ്രതിയുടെ പങ്കാളിത്തത്തിന്റെയും ഇടപെടലിന്റെയും തീവ്രത വ്യക്തമായ സാഹചര്യത്തില്‍ , സഹതാപം പ്രകടിപ്പിക്കുക സാധ്യമല്ല’ എന്ന് നിരീക്ഷിച്ചു. .
അതേസമയം, ഇന്ത്യന്‍ സര്‍ക്കാരുമായി സഖ്യത്തിലോ സമാധാനത്തിലോ ആയ ഏഷ്യന്‍ രാജ്യങ്ങളിലെ സര്‍ക്കാരിനെതിരെ കേരളത്തില്‍ നിന്നുള്ള യുവതി യുദ്ധം ചെയ്യുകയോ യുദ്ധം ചെയ്യാന്‍ ശ്രമിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തുവെന്ന കേന്ദ്രത്തിന്റെ ആരോപണത്തോട് ബെഞ്ച് വിയോജിച്ചു. തീവ്രവാദ സംഘടനയ്ക്ക് ഫണ്ട് സ്വരൂപിച്ചതിനോ സംഘടനയ്ക്ക് പിന്തുണ ഉറപ്പുവരുത്തുന്നതിനായി മീറ്റിംഗുകള്‍ സംഘടിപ്പിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ കേന്ദ്രം അവകാശപ്പെട്ടതുപോലെ യുവതി കുറ്റക്കാരിയല്ലെന്നും സുപ്രീം കോടതി കണ്ടെത്തി. ഐ എസ് പ്രവര്‍ത്തകനായ ഭര്‍ത്താവിനൊപ്പം ചേരുന്നതിനായി കുട്ടിയോടൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് പോകുമ്പോള്‍ യാസ്മീന്‍ മുഹമ്മദ് സാഹിദിയെ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 2016 ല്‍ ആണ് അറസ്റ്റ് ചെയ്തത്.