പോരാടൂ ഇതില്‍ നിന്നെല്ലാം പുറത്തുകടക്കൂ; ഉന്നാവോ കേസില്‍ പ്രതിക്ക് ആശംസകള്‍ നേര്‍ന്ന് ബിജെപി നേതാവ്

 

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യപ്രതിയും മുന്‍ ബിജെപി നേതാവുമായ കുല്‍ദീപ് സിംഗ് സെന്‍ഗറിന് ആശംസ അറിയിച്ച് ബിജെപി എംഎല്‍എ ആശിഷ് സിംഗ്. നമ്മുടെ സഹോദരന്‍ കുല്‍ദീപ് സിംഗ് ഇപ്പോള്‍ ഇവിടെ നമുക്കൊപ്പമില്ല, ഈ സമയവും അദ്ദേഹം മറികടക്കും, പോരാടി ഈ വിഷമഘട്ടത്തില്‍നിന്നും പുറത്തുകടക്കാനാണ് ഹര്‍ദോയില്‍ നിന്നുള്ള എംഎല്‍എ ആശിഷ് സിംഗ് ആശംസിച്ചത്.

‘നമ്മുടെ സഹോദരന്‍ കുല്‍ദീപ് സിംഗ് ഇപ്പോള്‍ ഇവിടെ നമുക്കൊപ്പമില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ സമയമാണിത്. ഈ മോശം സമയം അദ്ദേഹം മറികടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പോരാടൂ.ഇതില്‍ നിന്നെല്ലാം പുറത്തുകടക്കൂ. എവിടെയാണെങ്കിലും ഞങ്ങളുടെയെല്ലാം ആശംസകള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും’ ആശിഷ് സിംഗ് പ്രസംഗത്തില്‍ പറഞ്ഞു.
എന്തായാലും,

പ്രസംഗം വിവാദമായതോടെ , പര്‍ട്ടിയ്ക്കുള്ളില്‍നിന്നും പ്രതിപക്ഷത്തുനിന്നും കടുത്ത സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ന്നു തുടര്‍ന്ന് കുല്‍ദീപ് സിംഗ് സെന്‍ഗറിനെ ബിജെപി കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.കൂടാതെ, കഴിഞ്ഞ ദിവസം സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ തനിക്ക് വാഹനാപകടത്തില്‍ പങ്കില്ലെന്നും വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുകയാണ് ചിലരെന്നും കുല്‍ദീപ് സിംഗ് വ്യക്തമാക്കിയിരുന്നു. അപകടത്തിന് പിന്നില്‍ എംഎല്‍എയുടെ കൈകളാണെന്ന ആരോപണം ശക്തമാണ്. അതേസമയം പെണ്‍കുട്ടിയുടെ നില ഇപ്പോഴും അതീവഗുരുതരമായി തുടരുകയാണ്.