തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് പ്രമുഖ മാധ്യമപ്രവര്ത്തകന് കെ.എം.ബഷീര്‍ മരണമടഞ്ഞ സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് ഇന്റ്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും . ചീഫ് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് നല്‍കുന്നത് .
ശ്രീറാമിന്റെ അറസ്റ്റും ആശുപത്രിവാസവും ജയിലിലെ പരിശോധനാ റിപ്പോര്‍ട്ടും തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും റിപ്പോര്‍ട്ട് കൈമാറുന്നത്. അതേസമയം , ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള സസ്പെന്ഷന് ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നാണ് സൂചന. കേസുമായിട്ട് ബന്ധപ്പെട്ട് ശ്രീറാമിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.