ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് നടക്കും. എയിംസില്‍ നിന്ന് പുലര്‍ച്ചയോടെ ഭൗതീക ശരീരം ദില്ലിയിലെ വസതിയിലെത്തിച്ചു. ബുധനാഴ്ച ഉച്ചവരെ ഭൗതിക ശരീരം ദില്ലിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം ബിജെപി അസ്ഥാനത്തും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. ഇതിന് ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.
ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ദില്ലി എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്റെ മരണം. 67 വയസായിരുന്നു. സുഷമ സ്വരാജിന്റെ വിയോഗമറിഞ്ഞ് കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, എസ്. ജയശങ്കര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍ഷവര്‍ധന്‍, പ്രകാശ് ജാവേദ്ക്കര്‍, സ്മൃതി ഇറാനി തുടങ്ങിയവര്‍ അശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.