ജമ്മു: അടഞ്ഞു കിടന്ന ജമ്മു- കാശ്മീരിലെ സ്‌കൂളുകള്‍ അഞ്ചു ദിവസങ്ങള്‍ക്കു ശേഷം തുറന്നു. കോഡ് ഓഫ് ക്രിമിനല്‍ പ്രൊസിജ്യറില്‍ വരുന്ന സെക്ഷന്‍ 144 ഇന്നലെ ജമ്മു ജില്ലാ മജിസ്‌ട്രേറ്റ് സുഷ്മ ചൗഹാന്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് ഇന്ന് സ്‌കൂളുകള്‍ തുറക്കുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലിന്റെ ഭാഗമായി സംഘര്‍ഷ ഭരിതമായ അന്തരീക്ഷമായിരുന്നു ജമ്മു- കാശ്മീരില്‍. ഈ സാഹചര്യത്തില്‍ കോഡ് ഓഫ് ക്രിമിനല്‍ പ്രൊസിജ്യറില്‍ വരുന്ന സെക്ഷന്‍ 144 ജമ്മു ജില്ലയില്‍ കൊണ്ടു വന്നിരുന്നു. ഇത് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, കേബിള്‍ ടിവി സര്‍വ്വീസുകളെ ബന്ധിച്ചിരുന്നു.
ആളുകള്‍ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുകയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനും നിര്‍ദേശമുണ്ടായിരുന്നു. ഇതാണ് ശനിയാഴ്ചയോടെ അവസാനിക്കുന്നത്.