പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം

h1ni1 caution

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ പശ്ചാത്തലത്തില്‍ എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരേഗ്യവകുപ്പ്. പ്രളയക്കെടുതിയില്‍ വീടു നഷ്ടപ്പെട്ട നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നത്. ഈ സാഹചര്യത്തില്‍ രോഗം പടരാനുള്ള സാധ്യത കൂടുതലായതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

സംസ്ഥാനത്ത് ഈ മാസം മൂന്ന് പേർ എച്ച് വണ്‍ എന്‍ വണ്‍ മൂലം മരണപ്പെടുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകള്‍ എത്തിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് ഈ വര്‍ശം എച്ച് വണ്‍ എന്‍ വണ്‍ 821 പേര്‍ക്ക് സ്ഥിരീകരിക്കുകയും 42 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

ചെറിയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടണമെന്നാണ് നിര്‍ദേശം. ഗര്‍ഭിണികള്‍, അഞ്ചു വയസ്സിനു താഴെയും 65 വയസ്സിന് മുകളിലും പ്രായമുള്ളവര്‍, വൃക്ക, കരള്‍, ഹൃദയ രോഗങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണങ്ങള്‍:
സാധാരണയില്‍ കൂടുതലായുള്ള പനി, ജലദോഷം, വരണ്ട ചുമ, തൊണ്ട വേദന, മൂക്കൊലിപ്പ്, വിറയല്‍.