ലോകത്തെ എല്ലാ പൂച്ചകളും ഇല്ലാതായാൽ!!!!

what if there is no cats in this world

പൂച്ചകള്‍ ഇല്ലാത്ത ഒരു ലോകത്ത് നിങ്ങള്‍ക്ക് അതിജീവിക്കാമെന്ന് കരുതുന്നുണ്ടോ? നമ്മളിൽ പലരുടേയും ഓമനമൃഗമാണ് പൂച്ചകൾ. എന്നാൽ ഇക്കൂട്ടർ തന്നെയാണ് വീട്ടിലെ ഏറ്റവും വലിയ ഉറക്കക്കാരനും. ഏറ്റവും മടിയനാണെന്ന് നിങ്ങള്‍ വിളിക്കുന്നത് യഥാര്‍ത്ഥത്തില്‍ ലോകത്തിലെ വേട്ടയാടുന്ന ആറാമത്തെ വലിയ മൃഗത്തെയാണ് എന്നതാണ് സത്യം. ഏതാണ്ട് 32 ശതമാനത്തോളം ഇരകളെയാണ് പൂച്ചകള്‍ വേട്ടയാടി കൊല്ലുന്നത്. കടുവകള്‍ പോലും 5% ഇരകളെ മാത്രമാണ് കീഴിപ്പെടുത്തി കൊല്ലുന്നത്. ഇപ്പോള്‍ മനസ്സിലായില്ലേ പൂച്ച വെറുമൊരു വളര്‍ത്തു മൃഗം മാത്രമല്ലെന്ന്. ഒരു മാരക കൊലയാളിയാണ് സത്യത്തില്‍ നമ്മൾ ഓമനിക്കുന്ന പൂച്ചകള്‍.

ഒരു പൂച്ച ദിവസവും 16 മണിക്കൂറുകള്‍ വരെ ഉറങ്ങാറുണ്ട്. ബാക്കി സമയങ്ങളില്‍ പരുങ്ങി നടക്കുകയും ഇരപിടിക്കുകയും മറ്റുമാണ് പരിപാടി.

എന്നാൽ ലോകത്തിൽ തന്നെ പൂച്ചകൾ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? പൂച്ചകൾ ഇല്ലെങ്കിൽ ലോകത്താകമാനം എലി ശല്യം രൂക്ഷമാവും. എലികള്‍ ഗണ്യമായി വര്‍ദ്ധിച്ചാലോ? ഏകദേശം 20 കോടി ആളുകളുടെ മരണത്തിന് കാരണമായേക്കാവുന്ന പ്ലേഗ് പരത്താന്‍ കഴിവുള്ളവയാണ് എലികള്‍. എന്നാല്‍ ഇവയുടെ ക്രമാതീതമായ വളര്‍ച്ചയെ തടയുന്നതിനുള്ള പരിഹാരം ഇതുവരെയും മനുഷ്യര്‍ കണ്ടെത്തിയിട്ടില്ല. എലിവിഷം, എലിപ്പെട്ടി തുടങ്ങിയവ നിലവില്‍ വില്‍പ്പനയുണ്ടെങ്കിലും അതിനേക്കാള്‍ കൂടുതല്‍ എലികളെ പൂച്ചകള്‍ പിടിക്കുന്നുണ്ട് എന്നതാണ് വാസ്തവം. അതുകൊണ്ടു തന്നെ പൂച്ചകൾ ഇല്ലെങ്കിൽ അത് ഗുരുതര പ്രശ്നമായി മാറും. എലികൾ ഉൾപ്പടെ ഏകദേശം 2000 കോടിയോളം ചെറിയ സസ്തനികളെയാണ് പൂച്ചകള്‍ ഓരോ വര്‍ഷവും കൊന്നൊടുക്കുന്നത്. അതുകൊണ്ടു തന്നെ പൂച്ചകള്‍ ലോകത്തില്‍ ഇല്ലാതായാല്‍ മനുഷ്യര്‍ അസുഖബാധ, പട്ടിണി തുടങ്ങിയ പ്രശ്നങ്ങള്‍ മൂലം കഷ്ടത്തിലാവുകയും ചെയ്യും.

എലികള്‍ തീര്‍ത്തും പ്രശ്നക്കാരനാണ്. എന്നാല്‍ എങ്ങനെ എന്നല്ലേ? അതിന്റെ ഒരു സെന്റീമീറ്റര്‍ നീളമുള്ള രോമത്തില്‍ പകര്‍ച്ചവ്യാധിക്കു കാരണമായേക്കാവുന്ന ആയിരക്കണക്കിനു വരുന്ന അണുക്കളെയാണ് എലി കൊണ്ടു നടക്കുന്നത്. ഇതില്‍ ഒരു രോഗാണു തന്നെ നിങ്ങളെ രോഗ ബാധിതനാക്കിയേക്കാം. ഒരു ജോഡി എലികള്‍ക്ക് ഏകദേശം 2000 എലിക്കുഞ്ഞുങ്ങളെ പ്രജനനം ചെയ്യാന്‍ സാധിക്കും. എന്നു വച്ചാല്‍ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് 50 കോടി എലികളെ ഉല്‍പാദിപ്പിക്കാന്‍ സാധിക്കും എന്നു വാസ്തവം. ഇതോടെ എലികള്‍ ശല്യമായി മാറുക മാത്രമല്ല ഇവ മാരകമായി രോഗങ്ങളും സമ്മാനിക്കുന്നു. ഇതിന്റെ വിസര്‍ജ്ജ്യം അന്തരീക്ഷ വായുവിനെ മലിനപ്പെടുത്തുന്നു. ഇത് ശ്വാസകോശത്തില്‍ ദ്രവം ഉല്‍പാദിപ്പിക്കുന്നതിനും പിന്നീട് മരണത്തിനും കാരണമാകുന്നു.

ഒരുപക്ഷേ ആശുപത്രിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ എലികൾ മൂലം ലോകത്ത് ദാരിദ്ര്യത്തിനു കാരണമായേക്കാം. അതുകൊണ്ടാണ് പല കര്‍ഷകരും അവരുടെ കൃഷിസ്ഥലത്ത് പൂച്ചകളെ വളര്‍ത്തുന്നത്. ഇത് വലിയൊരളവില്‍ ധാന്യശേഖരത്തെ സംരക്ഷിക്കുന്നുണ്ട്.

എലികള്‍ ചീസ് മാത്രമല്ല എന്തും തേടിപ്പോവുന്നവയാണ്. മനുഷ്യര്‍ക്ക് ഏറ്റവും അത്യാവശ്യം വേണ്ട ധാന്യങ്ങളാണ് എലികള്‍ ഏറ്റവും കൂടുതല്‍ തിന്നു തീര്‍ക്കുന്നത്. പൂച്ചകള്‍ ഇല്ലാതായാല്‍ എലികള്‍ തിന്നു തീര്‍ക്കുന്ന ധാന്യത്തിന്റെ അളവും വര്‍ദ്ധിക്കും. ഇതോടെ കൃഷി രീതി തന്നെ തകിടം മറിയുന്നു. രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. ഭക്ഷണ ദൗര്‍ബല്യം ഉണ്ടാവുന്നു. ഇത്തരം അവസ്ഥ എലികളെപ്പോലെ ഭക്ഷണം ഇരന്നോ മോഷ്ടിച്ചോ ഒക്കെ തിന്നേണ്ട അവസ്ഥയിലേക്ക് മനുഷ്യനെ എത്തിക്കുന്നു.

ഇത് മനുഷ്യര്‍ക്ക് മാത്രമല്ല 40% മുതല്‍ 60% വരെ വരുന്ന കടല്‍ പക്ഷികളുടേയും ഉരഗങ്ങളുടേയും വംശനാശത്തിന് കാരണമാകുന്നു. അതു കൊണ്ടുതന്നെ പൂച്ചകള്‍ ഭൂമിയില്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ വളര്‍ത്തു പൂച്ചയെ നമുക്ക് സ്‌നേഹത്തോടെ ബഹുമാനത്തോടെ വളര്‍ത്താം. അവയുടെ സാന്നിധ്യമില്ലാതായാല്‍ ലോകം തന്നെ ശാന്തമായി പോയേക്കാം.