ശ്രീറാമിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; വഫ ഫിറോസിന്റെ നടപടി ആയില്ല

ഒരു വർഷത്തേക്കാണ് ശ്രീാറാമിൻറെ ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ പ്രതിയായ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ട രാമന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് താത്കാലികമായി റദ്ദാക്കി. എന്നാല്‍ ശ്രീറാമിനോടൊപ്പം ഉണ്ടായിരുന്ന ബഷീറിനെ ഇടിച്ച വാഹനത്തിന്റെ ഉടമയായ വഫ ഫിറോസിന്റെ ലൈസന്‍സിന്മേല്‍ നടപടി ഉണ്ടായില്ല. സംഭവം നടന്ന് 17 ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി.

വഫയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് തിരുവനന്തപുരം ആര്‍ടിഒ അറിയിച്ചിരുന്നെങ്കിലും സംഭവത്തില്‍ തീരുമാനമുണ്ടായില്ല.

ശ്രീറാമിനൊപ്പം സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന സുഹൃത്ത് ഹരി ആര്‍.ടി.ഒ നല്‍കിയ നോട്ടീസ് കൈപ്പറ്റിയെന്നും മറുപടി നല്‍കാന്‍ രണ്ടാഴ്ച നല്‍കിയതാണ് നടപടിയെടുക്കാന്‍ വൈകിയതെന്നുമാണ് ഗതാഗത വകുപ്പ് നല്‍കിയ വിശദീകരണം.

ലൈസന്‍സ് അടിയന്തരമായി തിരുവനന്തപുരം ലൈസന്‍സിംഗ് അതോറിട്ടിക്കോ മട്ടാഞ്ചേരി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കോ സമര്‍പ്പിക്കണമെന്നുള്ള നോട്ടീസ് കൊച്ചി പനമ്പളി നഗറിലെ ശ്രീറാമിന്റെ വിലാസത്തിലേക്കയച്ചിരുന്നെങ്കിലും ശ്രീറം മറപടി നല്‍കാത്തതിനാലാണ് 2020 ആഗസ്റ്റ് 18 വരെ ശ്രീറാമിന്റെ ലൈസന്‍സ് റദ്ദാക്കിയത്.

എന്നാല്‍ ആര്‍ടിഒ അയച്ച നോട്ടീസ് വഫയോ കുടുംമോ കൈപ്പറ്റാത്തതിനാലാണ് നടപടി എടുക്കാത്തതെന്നാണ് ആര്‍ടിഒയുടെ വിശദീകരണം.