ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെതിരെ ധനമന്ത്രി പി ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും. ഇന്നാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം സുപ്രീംകോടതി ബുധനാഴ്ച നിരസിച്ചിരുന്നു. അന്നു തന്നെ ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ചിദംബരത്തിന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുന്നതിനായി ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചിനു മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റില്‍ നിന്നും സംരക്ഷണം വേണം എന്നുള്ള അപേക്ഷയും ചേര്‍ത്താണ് ചിദംബരം നല്‍കിയ ഹര്‍ജിയില്‍ ഉണ്ടായിരുന്നു. ഇതാണ് ഹര്‍ജി അപ്രസക്തമാവുന്നതിന് കാരണമായത്. പ്രത്യേക സിബിഐ കോടതി ചിദംബരത്തെ നാലു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു.