എറണാകുളം ജില്ലയിൽ ഹെെഡ്രോസെഫാലസ് എന്ന അസുഖം ബാധിച്ച 11 മാസം പ്രായമായ കുട്ടിക്ക് ചികിത്സാ സഹായം അഭ്യർത്ഥിച്ചുള്ള ഫിറോസ് കുന്നംപറമ്പിലിൻറെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിൽ അദ്ദേഹം പറയുന്നത് ഈ രോഗത്തിന് ചികിത്സക്കായി 25 ലക്ഷത്തിലധികം രൂപ വേണ്ടിവരുമെന്നാണ്. എന്നാൽ സർക്കാർ ആശുപത്രികളിൽ സൌജന്യ ചികിത്സ ലഭിക്കുന്ന ഈ അസുഖത്തിന് ഇത്രയും പണം സമാഹരിക്കുന്നതിൻറെ പിന്നിലെ കാരണമെന്താണ്
തലച്ചോറിന്റെയും സുഷുമ്നനാഡിയുടെയും ആവരണങ്ങള്ക്കിടയിലുടെ ഒഴുകി നടക്കുന്ന CSF (cerebro spinal fluid) എന്ന ദ്രാവകം ഉല്‍പ്പാദനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലോ അല്ലെങ്കില്‍ അതിനു ഒഴുകാനുള്ള വഴികളില്‍ തടസ്സങ്ങള്‍ ഉണ്ടാകുമ്പോഴോ ആണ് ഹൈഡ്രോസെഫാലസ് എന്ന രോഗം ഉണ്ടാകുന്നത്. ചില കുട്ടികള്‍ക്ക് ജന്മനാല് തന്നെ ഈ തടസ്സം ഉണ്ടാകാം. അല്ലെങ്കില്‍ തലച്ചോറിന്റെ ആവരണത്തിലെ (meningitis) പഴുപ്പ് മൂലവും തലച്ചോറിലുണ്ടാകുന്ന മുഴ തുടങ്ങി മറ്റ് അനേകം കാരണങ്ങള്‍ കൊണ്ടും ഈ അവസ്ഥ ഉണ്ടാകാം.
ഈ അവസ്ഥയിൽ തലച്ചോറിന്റെ ഉള്ളിലുള്ള പ്രഷര്‍ ഗണ്യമായി വർദ്ധിക്കുകയും അത് മൂലം തലച്ചോറിന്റെ വളര്‍ച്ചയിലും വ്യത്യാസമുണ്ടാവുകയും ചെയ്യുന്നു. ഈ പ്രഷര്‍ കുറക്കുന്നതിനാണ് പ്രധാനമായും VP Shunt എന്ന സര്‍ജ്ജറി ചെയ്യുന്നത്. കേരളത്തിലെ 5 സർക്കാർ മെഡിക്കൽ കോളേജുകളിലും സൗജന്യമായി ഈ ചികിത്സ ചെയ്യുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 5 ലക്ഷത്തിന് താഴെ മാത്രമെ ഈ അസുഖത്തിൻറെ ചികിത്സക്കായി ചിലവ് വരുന്നുള്ളു. സർക്കാർ ആശുപത്രികളിൽ 17 വയസിൽ താഴെയുള്ള കുട്ടികൾക്ക് ചികിത്സ പൂർണ്ണമായും സൌജ്യന്യമാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായും പ്രൈവറ്റില് 5 ലക്ഷത്തിനും താഴെ മാത്രം വരുന്ന ഒരു സര്‍ജ്ജറിക്ക് ഫിറോസ് കുന്നംപറമ്പിൽ ആവശ്യപ്പെടുന്നത് 25-30 ലക്ഷമാണ്. ഏറ്റവും ചിലവേറിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കുപോലും പരമാവധി 25 ലക്ഷം രൂപ ആണ് ചിലവ്. മറ്റ് പല സന്ദർഭങ്ങളിലും ഫിറോസ് കുന്നംപറമ്പിൽ 90 ലക്ഷത്തിലധികം പണം ചികിത്സക്കായി സമാഹരിച്ചിട്ടുണ്ട്. 90 ലക്ഷത്തിലുള്ള സർജറികളൊന്നും കേരളത്തിൽ ഇതുവരെ നടന്നിട്ടില്ല. ഒരാളുടെ തന്നെ ഹൃദയവും കരളും മാറ്റി വയ്ക്കുന്ന ശസ്ത്രക്രീയ നടത്തിയാൽ കൂടി 90 ലക്ഷം ചെലവ് വരുന്നില്ല. മാത്രമല്ല. കേരളത്തിൽ ഒന്നിൽ കൂടുതൽ അവയവമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ അധികം നടന്നിട്ടുമില്ല.
സ്വകാര്യ മേഖലയിൽ ചികിത്സക്ക് പണം കൂടുതലാണെന്ന് ആളുകളുടെ ഇടയിൽ പൊതുവെ തെറ്റായ ധാരണ ഉണ്ട്. അതിനെ മുതലെടുക്കാൻ ഫിറോസ് കുന്നംപറമ്പിൽ ശ്രമിക്കുകയാണെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. ഇത്തരത്തിലുള്ള ഫിറോസിൻറെ പ്രവർത്തനം സ്വകാര്യ ആശുപത്രികളിലെ ഫീസ് പരോക്ഷമായി കൂട്ടാൻ ഇടവരുത്തുന്നുണ്ട്. ഒരു രോഗിയുടെ പേരിൽ ആവശ്യത്തിലധികം പണം സമാഹരിക്കുന്നതും ചികിത്സക്കായി ചിലവായതിൻറ തെളിവുകളൊന്നും വെളിപ്പെടുത്താതിരിക്കുന്നതും ശരിയായ രീതിയല്ല. അതിനാൽ ഫിറോസ് കുന്നംപറമ്പിലൻറെ രോഗികളെ വച്ചുള്ള ഈ വ്യവസായത്തെ സർക്കാർ ഇടപെട്ട് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. നിലനിവിൽ സർക്കാർ ആശുപത്രിയിൽ പൂർണ്ണമായും സൌജന്യമായി കിട്ടുന്ന ചികിത്സ സ്വകാര്യ ആശുപത്രികളിലേക്ക് നിർദ്ദേശിക്കുകയും വലിയ രീതിയിൽ പണം സമാഹരിക്കുകയും ചെയ്യുന്ന നന്മ മരത്തിന് കൂട്ടുനിൽക്കുന്ന സ്വകാര്യ ആശുപത്രികളുടെ പങ്ക് കൂടി പരിശോധിക്കേണ്ടതുണ്ട്.