സ്ത്രീകളുടെ വാടക ഗര്‍ഭധാരണത്തിന് നിയന്ത്രണങ്ങള്‍ വയ്ക്കുന്ന പുതിയ ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍ .ദ സരോഗസി റെഗുലേഷന് ബില്‍ 2019 എന്ന പേരില്‍ ആഗസ്റ്റ് 5ാം തിയ്യതി ലോകസഭ പാസാക്കിയ ബില്‍ കാശ്മീര്‍ വിഷയത്തിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ബില്‍ പ്രകാരം സ്വവര്‍ഗ അനുരാഗികള്‍, വിവാഹ ബന്ധം ഉപേക്ഷിച്ചവര്‍,സിംഗിള്‍ പാരന്റ്, വിധവകള്‍, ട്രാന്‍സ്ജെന്‍ഡേര്‍സ്, ലിവ് ഇന്‍ ദമ്പതികള്‍, വിദേശ പൗരന്മാര് എന്നിവര്‍ക്ക് വാടക ഗര്‍ഭം ഉപയോഗിക്കാന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ബില്ലില്‍ വാണിജ്യപരമായ വാടക ഗര്‍ഭധാരണം നിരോധിക്കുകയും പരോപകാരപരമായ വാടക ഗര്‍ഭധാരണം അനുവദിക്കുകയും ചെയ്യുന്നുണ്ട് എന്നാല്‍ ഇതില്‍ അവിവാഹിതരായ മാതാപിതാക്കള്‍ക്കും വിദേശ പൗരന്മാര്ക്കും കുട്ടിയെ ദത്തെടുക്കാന്‍ കഴിയുമെങ്കിലും, മറ്റുള്ളവര്‍ക്ക് അതിനു സാധിക്കുമോ എന്നതും അവ്യക്തമാണ്,
പുതിയ ബില്‍ അനുസരിച്ച് ഒരു വാടക അമ്മയ്ക്ക് വേണ്ട മാനദണ്ഡങ്ങള്‍ ഇതൊക്കെയാണ്, 25 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള വിവാഹിതയായ സ്വന്തമായി ഒരു കുട്ടിയുള്ള സ്ത്രീ ഇവര്‍ക്ക് വാടക ഗര്‍ഭധാരണം ഉദ്ദേശിക്കുന്ന ദമ്പതികളുമായി ജനിതകപരമായി ബന്ധം വേണം മാത്രമല്ല ഇവരുടെ ജീവിതത്തിലൊരിക്കല്‍ മാത്രമേ വാടക ഗര്‍ഭധാരണത്തിന് അനുവാദമുള്ളൂ. കൂടാതെ വാടക ഗര്‍ഭധാരണം ഉദ്ദേശിക്കുന്ന ദമ്പതികള്‍ക്ക് ഇത് തിരഞ്ഞെടുക്കുന്ന ഒരു ഔദ്യോഗിക സര്‍ട്ടിഫിക്കറ്റും
വാണിജ്യപരമായ വാടക ഗര്‍ഭം നിരോധിക്കുന്നതിലൂടെ ഗര്‍ഭം ധരിച്ച് ജീവിക്കുന്ന സ്ത്രീകളുടെ ഉപജീവനമാര്‍ഗ്ഗം നഷ്ട്ടപ്പെടുമന്നും സ്വന്തം ശരീരത്തിന്മേലുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.ബില്ലില്‍ പരിഷ്കാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഉദ്ദേശിക്കുന്നതായും കൂടുതല്‍ പൊതുചര്‍ച്ചകള്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ സര്‍ട്ടിഫിക്കേഷന്റെയും നിയന്ത്രണത്തിന്റെയും പുതിയ തലം കൂടിയാണ് പുതിയ ബില്‍ നല്‍കുന്നത്.നിലവില്‍ ലോകസഭ പാസാക്കിയ ബില്‍ രാജ്യസഭയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ്.