ആരിഫ് മുഹമ്മദ് ഖാന്‍ ഇനി കേരളാ ഗവര്‍ണര്‍

arif muhammed khan

ന്യൂഡല്‍ഹി: ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ കേരള ഗവര്‍ണറാകും. മുന്‍ ചീഫ് ജസ്റ്റീസ് പി സദാശിവം ഗവര്‍ണര്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്. മുത്തലാഖ് വിഷയത്തില്‍ രാജീവ് ഗാന്ധി സര്‍ക്കാരില്‍ നിന്ന് രാജി വച്ച ആളാണ് ആരിഫ് മുഹമ്മദ്. ജനതാ പാര്‍ട്ടിക്കാരനായി രാഷ്ട്രിയത്തില്‍ എത്തിയ ആരിഫ് മുഹമ്മദ് പിന്നീട് ജനമോര്‍ച്ചയിലെത്തി. കുറച്ച് വര്‍ഷം ബിജെപിയിലും പ്രവര്‍ത്തിച്ചിരുന്നു.

സെപ്റ്റംബര്‍ നാലിനാണ് സദാശിവത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്. കേരളത്തെ കൂടാതെ അഞ്ച് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയും നിയമിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍ രാജന്‍ തെലങ്കാന ഗവര്‍ണറാകും. മുന്‍കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ഹിമാചല്‍ പ്രദേശ് ഗവര്‍ണറാകും. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഭഗത് സിംഗ് കോഷിയാരി മഹാരാഷ്ട്ര ഗവര്‍ണറാകും. ഒന്നാം മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന കല്‍രാജ് മിശ്ര ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മാറും.