സ്ത്രീകള്‍ ഹസ്തദാനം നിരസിച്ചതിനെത്തുടര്‍ന്ന് കിരീടാവകാശിയോട് ക്ഷമ ചോദിച്ചു നോര്‍വീജിയന്‍ പള്ളി

നോര്‍വീജിയന്‍ കിരീടാവകാശി ഹാക്കോനുമായി
സ്ത്രീകള്‍ ഹസ്തദാനം നിരസിച്ചതിനെത്തുടര്‍ന്ന് കിരീടാവകാശിയോട് ക്ഷമ ചോദിച്ചു നോര്‍വീജിയന്‍ പള്ളി

അല്‍-നൂര്‍ ഇസ്ലാമിക് സെന്റര്‍ സന്ദര്‍ശിച്ച നോര്‍വീജിയന്‍ കിരീടാവകാശി ഹാക്കോനുമായി ഹസ്ത ദാനം നല്‍കാന്‍ മൂന്ന് മുസ്ലിം സ്ത്രീകള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കിരീടാവകാശിയോട് ക്ഷമ ചോദിച്ച് നോര്‍വീജിയന്‍ പള്ളി. കഴിഞ്ഞ ആഴ്ച്ച പള്ളിക്ക് നേരെയുണ്ടായ വെടിവയ്പിനെത്തുടര്‍ന്ന് പിന്തുണ കാണിക്കാന്‍ എത്തിയതായിരുന്നു കിരീടവകാശി.

എന്നാല്‍ സ്ത്രീകള്‍ ഹസ്തദാനം ചെയ്യില്ലെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, സംഭവം ഈ അവസ്ഥയില്‍ അവസാനിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല അതില്‍ കിരീടാവകാശിയോട് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നുവെന്ന് അല്‍ നൂര്‍ പള്ളിയിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വഹീദ് അഹമ്മദ് എന്‍ആര്‍കെയോട് പറഞ്ഞു. സന്ദര്‍ശനത്തിന് തലേദിവസം റോയല്‍ കോര്‍ട്ടിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പള്ളിയുടെ മാനേജ്മെന്റ് കിരീടവകാശിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായി അഹമ്മദ് പറഞ്ഞു.സ്ത്രീകള്‍ ഹസ്തദാനം ചെയ്യില്ലെന്ന് ഞങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍, ഞങ്ങള്‍ ഇതിനെക്കുറിച്ച് കിരീടാവകാശിയെ അറിയിക്കുമായിരുന്നുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇസ്സാം നിയമപ്രകാരം ഒരാളുടെ മനസാക്ഷിയെയും സാഹചര്യങ്ങളെയും അടിസ്ഥാനമാക്കി തീരുമാനിക്കേണ്ട വിഷയങ്ങളിലൊന്നാണ് ഹസ്തദാനം. എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി കൈ കുലുക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും മതം പറയുന്നു. ഓഗസ്റ്റ് 10 നമായിരുന്നു അല്‍-നൂര്‍ ഇസ്ലാമിക് സെന്റര്‍ ലക്ഷ്യമിട്ട് തലസ്ഥാന നഗരമായ ഓസ്ലോയില്‍ വെടിവയ്പ്പ് നടന്നത്.വെടിവയ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.