കളമശ്ശേരി: ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങല്‍ക്കു നല്‍കിയ കളമശ്ശേരി എസ്‌ഐ അമൃത് രംഗനെതിരെ പരാതി നല്‍കുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. താന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കുസാറ്റില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിയെ പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടു പോയ വിഷയവുമായി ബന്ധപ്പെട്ടാണ് സക്കീര്‍ ഹുസൈന്‍ എസ്‌ഐയെ വിളിച്ചതെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
അതേസമയം എസ്‌ഐക്ക് ഇപ്രകാരം മേലുദ്യോഗസ്ഥരുടെ അടക്കം ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്ന സ്വഭാവം എസ്‌ഐക്ക് ഉണ്ടെന്ന വാദം ശക്തമാണ്.
കഴിഞ്ഞ ദിവസമാണ് സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും എസ്‌ഐ അമൃത് രംഗനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് പുറത്താവുന്നത്. കുസാറ്റിലെ പ്രശ്‌നവുമായി വിളിച്ച സക്കീര്‍ ഹുസൈനു നേരെ എസ്‌ഐ എതിര്‍ത്ത് മറുപടി നല്‍കുമ്പോള്‍ സക്കീര്‍ ഫോണ്‍ കട്ട് ചെയ്യുന്നതായാണ് റെക്കോര്‍ഡില്‍ ഉള്ളത്.
അതേസമയം ഫോണ്‍ റെക്കോര്‍ഡ് ചെയ്ത് ഇപ്രകാരം ചെയ്യുന്ന ശീലമുള്ള എസ്‌ഐയുടെ രാഷ്ട്രീയ നിലപാട് സക്കീറിന്റെതിനു എതിരായതു കൂടിയാണ് ഫോണ്‍ റെക്കോര്‍ഡ് പുറത്തു വിടാന്‍ കാരണമായകതെന്നും സക്കീര്‍ വാദിക്കുന്നുണ്ട്.