പെണ്‍കുട്ടി ബുള്ളറ്റ് ഓടിച്ചു; കുടുംബത്തിന് വധഭീക്ഷണി

family gets threat for letting girl ride royal enfield

ഉത്തര്‍ പ്രദേശിലെ നൊയിഡയില്‍ പെണ്‍കുട്ടി ബുള്ളറ്റ് ഓടിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബത്തിന് വധഭീക്ഷണിയുമായി യുവാക്കള്‍. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി റോയല്‍ എന്‍ഫീല്‍ഡ് ഓടിക്കുന്നത് കണ്ട് അതേ ഗ്രാമത്തിലെ യുവാക്കള്‍ പെണ്‍ക്കുട്ടിയുടെ വീട്ടില്‍ ചെല്ലുകയും ഇനിയും കുട്ടി ബൈക്ക് ഓടിക്കുന്നത് കാണാന്‍ ഇടയാവരുത് എന്ന് പറഞ്ഞ് അച്ഛനെ ഭീക്ഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. കൂടാതെ തോക്കുകള്‍ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ച് കുടുംബാംഗങ്ങളെ ഭയപ്പെടുത്തുകയും ചെയ്തു.

പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ നാലുപേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറയുന്നു. സച്ചിന്‍, കല്ലു എന്നിവരാണ് പോലീസ് തിരിച്ചറിഞ്ഞ പ്രതികള്‍. ഐപിസി സെഷന്‍സ് 352, 425, 506 പ്രകാരമാണ് കേസ്.