പൊതുജനങ്ങളെ സംബന്ധിച്ച് വളരെ അസാധാരണവും അപൂർവ്വവുമായ മനുഷ്യ പിത്താശയ കല്ലുകളെ യൂടൂബിലൂടെ പരിചയപ്പെടുത്തുകയാണ് മലയാളത്തിലെ പ്രശസ്ത സാമൂഹ്യ ചിന്തകനും ശാസ്ത്ര പ്രചാരകനുമായ ഡോ. സി വിശ്വനാഥൻ. സർജൻസല്ലാത്ത ഡോക്ടർമാർ പോലും പിത്താശയ കല്ലുകൾ കണ്ടിരിക്കാനുള്ള വളരെ സാധ്യത കുറവാണ്.
ഈ സാഹചര്യത്തിൽ എങ്ങനെയാണ് പിത്താശയ കല്ലുകൾ ഇരിക്കുന്നതെന്ന പൊതുധാരണ സാധരണ ജനങ്ങളിൽ ഉണ്ടാകേണ്ട ആവശ്യകത കണക്കിലെടുത്താണ്
അദ്ദേഹം വീഡിയോ പങ്ക് വച്ചിരിക്കുന്നത്. മലത്തിലൂടെ പിത്താശയ കല്ലുകളെ പുറത്ത് കളയാമെന്ന വ്യാജ പ്രചാരണങ്ങൾ വളരെയധികം കൂടിയിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
ഇത്തരത്തിൽ കപട ചികിത്സകളിലൂടെ നിരവധി ജീവനുകളാണ് മോഹനൻ നായരെ പോലുള്ള എന്ന വ്യാജ വൈദ്യന്മാർ അപായപ്പെടുത്തിയിരിക്കുന്നത്.. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെപ്പറ്റി ജനങ്ങൾ ബോധവാന്മാരാകേണ്ടതുണ്ട്.
Content Highlights : Viswanathan Doctor showing gall bladder stone.