മുതിര്‍ന്ന അഭിഭാഷകന്‍ രാംജഠ് മലാനി അന്തരിച്ചു

ram jethmalani passes away

മുന്‍ കേന്ദ്രമന്ത്രിയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന രാംജഠ് മലാനി (95) അന്തരിച്ചു. ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ്. വാജ്പേയി സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്ന മലാനി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇടക്കാലത്ത് ബിജെപിയില്‍ നിന്ന് രാജിവെച്ചു. രാം ബൂല്‍ചന്ദ് ജഠ് മലാനി എന്നാണ് മുഴുവന്‍ പേര്.

സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളായ രാംജഠ് മലാനി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ള സുപ്രധാന കേസുകളിലെല്ലാം പങ്കാളിത്തം വഹിച്ചിട്ടിട്ടുള്ള ആളാണ് രാംജഠ് മലാനി.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 1923-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിന്നീട് വിഭജനത്തെ തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറ്റി. നിയമബിരുദം കരസ്ഥമാക്കിയ അദ്ദേഹം കറാച്ചിയിലാണ് പരിശീലനം ആരംഭിച്ചത്.