സാമാന്യ ബോധമുള്ള ഒരാളുപോലും ഇത്തരത്തിലുള്ള പ്രസ്താവന നടത്തുകയില്ലെന്നും വളച്ചൊടിച്ച് തൽപരകക്ഷികൾ പറയുന്നതാണെന്നും സുഭാഷ് ചന്ദ്രൻ ഫാക്ട് ഇൻക്വസ്റ്റിനോട് പ്രതികരിച്ചു.
താൻ ഉദ്ദേശിക്കാത്ത അർത്ഥത്തിൽ അതിനെ വളച്ചൊടിച്ച് ഓട്ടിസ്റ്റിക്കായ കുട്ടികളുടെ മാതാപിതാക്കൾക്ക് വേദന ഉണ്ടാക്കുന്ന രീതിയിൽ അവതരിപ്പിച്ചത് എന്നോടുള്ള വ്യക്തി വെെരാഗ്യം മൂലമാണ്. താൻ അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഉറപ്പായും മാപ്പ് പറയുമെന്നും എന്നാൽ വേദനിപ്പിട്ടില്ല എന്നതാണ് തന്റെ വിശ്വാസമെന്നും സുഭാഷ് ചന്ദ്രൻ ഫാക്ട് ഇൻക്വസ്റ്റിനോട് പറഞ്ഞു.
Read more;
ഓട്ടിസ്റ്റിക്കായ കുട്ടികളുടെ അമ്മമാരെ അധിക്ഷേപിച്ച് സുഭാഷ് ചന്ദ്രൻ; സോഷ്യൽ മീഡിയയിൽ എഴുത്തുകാരനെതിരെ വൻ പ്രതിഷേധം
Content Highlights: Writer Subhash Chandran responded on his controversial statement about parents of autistic children