കൊതുകിനെ കൊല്ലുന്ന ഉപകരണം സ്ഥാപിച്ച് വിജയവാഡ മുനിസിപ്പൽ കോർപ്പറേഷൻ 

ഉപകരണം അവയിലെ സുഗന്ധമുള്ളതും എന്നാൽ വിഷമുള്ളതുമായ ദ്രാവകം ഉപയോഗിച്ച് കൊതുകിനെ ആകർഷിച്ചാണ് കൊല്ലുന്നത്.

ഡെങ്കി, മലേറിയ, ചിക്കുൻ‌ഗുനിയ, സിക വൈറസ്, മഞ്ഞപ്പനി തുടങ്ങി കൊതുകുകൾ പരത്തുന്ന രോഗങ്ങൾ  തടയാൻ ആന്ധ്രപ്രദേശിലെ വിജയവാഡ മുനിസിപ്പൽ കോർപ്പറേഷൻ. ഇതിനായി നഗരത്തിലെ 10 പ്രദേശങ്ങളിൽ ‘കൊതുക് ഉപകരണങ്ങൾ’ സ്ഥാപിച്ചിരിക്കുകയാണ് കോർപ്പറേഷൻ. ഉപകരണം  അവയിലെ സുഗന്ധമുള്ളതും എന്നാൽ വിഷമുള്ളതുമായ ദ്രാവകം ഉപയോഗിച്ച് കൊതുകിനെ ആകർഷിച്ചാണ് കൊല്ലുന്നത്. 250 മീറ്റർ ചുറ്റളവിലാണ് ഈ പ്രക്രിയ സാധ്യമാകുന്നത്.

കൊതുകുകളുടെ സാന്ദ്രത തിരിച്ചറിയുന്നതിനായി  നഗരത്തിലെ 59 ഡിവിഷനുകളിലുമായി ഒരു സംഘം ഉദ്യോഗസ്ഥർ അടുത്തിടെ നടത്തിയ സർവേയുടെ ഫലമായി കൊതുക് ഉണ്ടാകുന്ന ഭീഷണിയെ നേരിടാനുള്ള നടപടിയുടെ ഭാഗമാണ് ഈ ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്.

കൊതുക് ശല്യം കൂടുതലുള്ള വാംബെ കോളനി (ബ്ലോക്ക് നമ്പർ 118, സി ബ്ലോക്ക്), വിഎംസി എലിമെന്ററി സ്കൂൾ (എച്ച്ബി കോളനി), രാജീവ് നഗർ, ബ്രാമരമ്പാപുരം, ഭവാനിപുരം, എച്ച്ബി കോളനി വാട്ടർ ടാങ്ക്, കെ എൽ റാവു നഗർ പമ്പ് ഹ, സ്, റാണി ഗാരി തോട്ട, അർബൻ ഹെൽത്ത് കെയർ സെന്റർ, കൃഷ്ണ ലങ്ക എന്നീ പത്ത് പ്രദേശങ്ങലാണ് ഉപകരണം സ്ഥാപിച്ചിരിക്കുന്നത്. രോഗം പരത്തുന്ന കൊതുകുകളെ  കണ്ടെത്തുന്നതിനും ഇവയുടെ എണ്ണം കണക്കാക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കും എന്നാണ് പറയുന്നത്.

Content Highlights: Vijayawada municipal corporation installs devices in 10 localities to kill mosquitoes.