എസ്സെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ്സെൻഷ്യ’19 വാർഷിക വിജ്ഞാനോത്സവം സെപ്റ്റംബർ 21, 22 തീയതികളിൽ നടത്തപ്പെടും. എറണാകുളം ടൗൺ ഹാളിൽ ശനിയാഴ്ച രാവിലെ 9:30 യോടുകൂടി വാർഷിക വിജ്ഞാനോത്സവം അരങ്ങേറും. ഇരുപതോളം പ്രഭാഷകർ പങ്കെടുക്കുന്ന ചടങ്ങിൽ വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും.
സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 9:30 ന് നടക്കുന്ന ചടങ്ങിൽ “കേരള യുക്തിവാദി പ്രസ്ഥാനം ഇന്നലെ, ഇന്ന്, നാളെ” എന്ന വിഷയത്തിൽ യു കലാനാഥൻ മാഷ് സംസാരിക്കും. പി പി സുമനൻ ,പി കെ രാധാകൃഷ്ണൻ “ശബ്ദമലിനീകരണവും നിയമ നടപടിയും” എന്ന വിഷയത്തിലും അഡ്വ. അനിൽകുമാർ കെ എൻ “IPC 295Aയും മതവിമർശന സ്വാത്രന്ത്യവും” എന്ന വിഷയത്തിലും ടി എസ് ശ്യാംകുമാർ “മനുവിന്റെ പിതാമഹർ – ഇന്ത്യയിലെ ധർമ്മസൂത്രങ്ങൾ” എന്ന വിഷയത്തിലും ആദ്യ ദിവസം പ്രഭാഷണം നടത്തും.
ഡോ. കൃഷ്ണൻ ബാലേന്ദ്രൻ, ഡോ. അമർ ഫെറ്റിൽ, ഡോ. ജിതിൻ ടി ജോസഫ്, വീണ ജെ എസ്, Prof. എൻ എ ഹമീദ്, ഇ എ ജബ്ബാർ, ഡോ വിശ്വനാഥൻ സി, ജോർഡി ജോർജ്, പ്രൊഫ. അരവിന്ദ് കെ, സെബാസ്റ്റ്യൻ കൂത്തോട്ടിൽ തുടങ്ങിയവരും വ്യത്യസ്ത വിഷയങ്ങളിൽ സംസാരിക്കും.
സെപ്റ്റംബർ 22 ഞായറാഴ്ച ഉച്ചക്ക് ശേഷം തൊഴിലിടങ്ങളിൽ ‘സ്തീകൾ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ അഡ്വ. ആശാ ഉണ്ണിത്താൻ, തനൂജ ഭട്ടതിരി, ഗീത തോട്ടം, അഡ്വ. കുക്കു ദേവകി, വിജി പെൺകൂട്ട് എന്നിവരുടെ നേതൃത്വത്തിൽ പാനൽ ചർച്ച നടത്തും. ചർച്ച ഗീതാ ഗോപാൽ ഉത്ഘാടനം ചെയ്യും. കേരളത്തിലെ തൊഴിലിടങ്ങളിലെ ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും എന്ന വിഷയത്തിലായിരിക്കും ഗീതാ ഗോപാൽ സംസാരിക്കുക.
എസ്സെൻഷ്യ’19 വാർഷിക വിജ്ഞാനോത്സവത്തിനറെ റെജിസ്ട്രേഷനും കൂടുതൽ വിവരങ്ങളും എസ്സെൻസിൻറെ ഔദ്യോഗിക വെബ്സെെറ്റിൽ ലഭ്യമാണ്.