‘ആഷേ മാ ദുർഗാഷേ’ എന്ന ഗാനത്തിൽ നൃത്തം ചെയ്യ്ത് എംപിമാർ

പശ്ചിമ ബംഗാളിൽ നിന്നും തൃണമുൽ കോണ്ഗ്രസ്സിൻറെ എംപിമാരാണ്  മീമി ചക്രബോർത്തിയും നുസ്രത്ത് ജഹാനും. ഇരുവരും ഇപ്പോൾ സോഷ്യൽ മീഡിയ താരങ്ങളായി മാറിയിരിക്കുകയാണ്. ദുർഗാ പൂജയുടെ ഭാഗമായി ഇരുവരും നൃത്തം ചെയ്യുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഒക്ടോബർ 4 മുതൽ 8 വരെ നടക്കാനിരിക്കുന്ന ദുർഗാ പൂജയോടനുബന്ധിച്ചുള്ള വീഡിയോയിലാണ്  മീമി ചക്രബോർത്തിയും നുസ്രത്ത് ജഹാനും നൃത്തം ചെയ്യുന്നത്. ‘ആഷേ മാ ദുർഗാഷേ’ എന്ന ബംഗാളി പാട്ടിലാണ് താരങ്ങൾ ചുവടുവെച്ചിരിക്കുന്നത്. ക്യാപ്റ്റൻ റ്റിഎംറ്റിയുടെ  ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോയിൽ ചലചിത്രതാരം സുഭശ്രിയുടെ സന്നിദ്ധ്യവുമുണ്ട്. ബാബ യാദവ് നൃത്ത സംവിധാനം ചെയ്യ്ത വീഡിയോ ഇതുവരെ 1.6 മില്ല്യൻ ആളുകളാണ്  കണ്ടിരിക്കുന്നത്.