ഐഫോൺ 11 (64ജിബി); ഇന്ത്യയിൽ വൻ ഓഫറുമായി എച്ച്‌.ഡി‌.എഫ്‌.സി

iPhone 11 64 GB

ആപ്പിളിന്റെ ഐഫോൺ 11 സീരീസ് ഹാൻഡ്സെറ്റുകൾ വിദേശ വിപണനം തുടങ്ങി. പുതിയ ഐഫോൺ മോഡലുകൾ സെപ്റ്റംബർ 27 മുതൽ ഇന്ത്യയിൽ വിൽപനത്തിനെത്തും. ഇതിനായി പ്രീ ബുക്കിംഗ് സെക്ഷനും ആരംഭിച്ചു. ഐഫോൺ മോഡലുകൾ ആപ്പിൾ സ്റ്റോറിൽ അല്ലെങ്കിൽ ഫ്ലിപ്പ്കാർട്ട്, പേടിഎം മാൾ, ആമസോൺ എന്നിവയിൽ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം. 

 എച്ച്‌.ഡി‌.എഫ്‌.സി ബാങ്ക് ഇതിനായി കിഡിലൻ  ഡിസ്കൗണ്ടും ക്യാഷ് ബാക്ക് ഓഫറുകളുമാണ് വാഗ്ദാനം ചെയുന്നത്. തിരഞ്ഞെടുക്കുന്ന എച്ച്‌.ഡി‌.എഫ്‌.സി ക്രെഡിറ്റ് കാർ‌ഡുകളുടെ ഉപയോക്താക്കൾ‌ക്ക് പ്രത്യേകം ഡീലുകളുണ്ട്. എച്ച്ഡിഎഫ്സി ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ 6,000 രൂപ വരെ ഇളവും നൽകുന്നുണ്ടെന്നാണ് റിപ്പോട്ട്. ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവയിലും 6,000 രൂപ ഇളവു നൽകുന്നുണ്ട്. ഇവയിൽ 6,000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവും ലഭിക്കും. ഐഫോൺ 11 പ്രോ മാക്‌സിന് 7,000 രൂപ കിഴിവാണ് ലഭിക്കുന്നത്.

 റിവാർഡ് പോയിന്റുകൾ ഉൾപ്പെടുത്തുന്നതിൻെ്റ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന എച്ച്ഡിഎഫ്സി കാർഡുകളുള്ള  ഉപയോക്താക്കൾക്ക് മികച്ച ഡീലുകൾ ലഭിക്കും. കൂടാതെ, ഉപയോക്താക്കൾക്ക് ഇതുവഴി ഐഫോൺ 11 സീരീസ്, ആപ്പിൾ വാച്ച് സീരീസ് 5 (40 എംഎം) എന്നിവ കുറഞ്ഞ വിലയ്ക്ക് വാങ്ങാനും സാധിക്കും.