പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രിക വൈദ്യനായ കടമറ്റത്ത് കത്തനാരുടെ വേഷമിടാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയതാരം ജയസൂര്യ. ആര് രാമാനന്ദിന്റെ തിരക്കഥയിൽ ‘ഫിലിപ്സ് ആൻഡ് മങ്കിപെൻ’ ഒരുക്കിയ റോജിൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫ്രൈഡേ ഫിലിം ഹൗസ്സിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഫാൻ്റസി ത്രില്ലർ ഗണത്തിലായിരിക്കും ചിത്രം ഒരുക്കുന്നത്. ത്രീഡിയിലായിരിക്കും സിനിമ റിലീസ് ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസിൻറെ അടുത്ത അഞ്ച് സിനിമകളിലും ജയസൂര്യയാണ് നായകനായി എത്തുന്നത്.
Content Highlights: Jayasurya is getting ready to play the role of Kadamattathu Kathanar