റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന്റെ ഞെട്ടലിലാണ് ഇന്തോനേഷ്യയിലെ മാലുക്കു ദ്വീപ്. 23 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തതുൾപ്പടെ വലിയ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 15,000 ത്തിലധികം ആളുകളെയാണ് വിവിധയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.
വീടുകള്‍, സ്കൂളുകള്‍, ഓഫീസുകള്‍ എന്നിവയടക്കം നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് ദേശീയ ദുരന്തനിവാരണസേന വക്താവ് വ്യക്തമാക്കി. നേരത്തെ 2004 ല്‍ സുമാത്ര ദ്വീപിലുണ്ടായ ഭൂചലനത്തിലും സുനാമിയിലും ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടമായിരുന്നു.
Content Highlights: Strong earthquake in Indonesia.