പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. കെ.എം മാണി കൂടാതെ പാലായിൽ ജയിക്കുന്ന ആദ്യ വ്യക്തിയാണ് മാണി സി കാപ്പൻ. കെ.എം മാണിയോട് ഇതിന് മുമ്പുള്ള തെരഞ്ഞെടുപ്പുകളിൽ മൂന്നു തവണ പരാജയപ്പെട്ടിരുന്നു. 55 വർഷങ്ങളുടെ ചരിത്രമാണ് പാലാ തിരുത്തിയെഴുതിയത്. 2943 വോട്ടുകൾക്കു യു.ഡി.എഫിന്റെ ജോസ് ടോമിനെയാണ് മാണി സി കാപ്പാൻ പരാജയപ്പെടുത്തിയത്. ആകെ വോട്ടിന്റെ 42.31 ശതമാനം എൽ.ഡി.എഫ് സ്വന്തമാക്കിയപ്പോൾ 40.01 ശതമാനം യു.ഡി.എഫ് നേടി. ആകെയുള്ള 12 പഞ്ചായത്തുകളിൽ 10 പഞ്ചായത്തും എൽ.ഡി.എഫിനു ഒപ്പമായിരുന്നു. മുത്തോലി, മീനച്ചിൽ എന്നീ പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫിന് ലീഡ് നൽകിയത്.
മാണി സി കാപ്പൻ 54,167 വോട്ടുകളും യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം 51,194 വോട്ടുകളും എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരി 180,44 വോട്ടുകളുമാണ് നേടിയത്. പാലായിൽ 1888 പുതിയ വോട്ടർമാരടക്കം 1,79,107 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മൊത്തം 176 ബൂത്തുകളിലായി 127939 വോട്ടുകളാണ് പോൾ ചെയ്തത്.