സിലിക്കൻ മീഡിയാസിന്റെ ബാനറിൽ വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന ‘സ്റ്റാൻഡ് അപ്പ്’ നവംബറിൽ പ്രദർശനത്തിനെത്തും. ചിത്രത്തിൽ രജിഷ വിജയനും നിമിഷ സജയനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആൻറോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഉമേഷ് ഓമനക്കുട്ടനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ടോബിൾ തോമസാണ്.
മലയാളത്തിൽ ആദ്യമായിയാണ് ഒരു സ്റ്റാൻഡ് അപ്പ് കോമഡിയുടെ പശ്ചാത്തലത്തിൽ ചിത്രം നിർമ്മിക്കുന്നത്. സ്റ്റാൻഡ് അപ്പ് കോമഡി ചെയ്യുന്ന യുവതിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് കഥ പറയുന്നത്. ഓഡിയോ ടീസർ ലോഞ്ച് ഒക്ടോബർ ആദ്യവാരം ഉണ്ടാകും. കവയിത്രി ബിലു പദ്മിനി നാരായണന് ആദ്യമായി വരികളെഴുതുന്ന സിനിമയായിരിക്കും സ്റ്റാൻഡ് അപ്പ്.